കാക്കിപ്പടയുടെ രണ്ടാം ഭാഗം വരുന്നു. ഷെബി ചൗഘട്ട് തന്നെയാണ് ‘കാക്കിപ്പട 2’വിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സാമൂഹ്യപ്രശ്നങ്ങളിൽ ആഴ്ന്നിറങ്ങുന്ന ജനപ്രിയ വിഷയമാകും രണ്ടാം ഭാഗത്തിലും ചർച്ച ചെയ്യുകയെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു.
2022 ഡിസംബറിലാണ് കാക്കിപ്പടയുടെ ആദ്യഭാഗം റിലീസ് ചെയ്തത്. എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ പൊലീസുകാർ തന്നെ തൂക്കിക്കൊല്ലുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.
നിരഞ്ജ് മണിയന്‍പിള്ള രാജു, സുജിത്ത് ശങ്കര്‍, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.
എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മ്മിച്ചത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ജാസി ഗിഫ്റ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.