കൊച്ചി: നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. അഭിനയമറിയാതെ എന്ന പേരിലുള്ള പുസ്തകം ചലച്ചിത്ര മേഖലയിലെ നടന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് പ്രകാശനം ചെയ്തത്.
ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെ പലപ്പോഴായി പകർത്തിയെഴുതിയത് പുസ്തകരൂപത്തിൽ ആക്കുകയായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. മമ്മുട്ടി പുസ്തകം പ്രകാശനം ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ അവിചാരിതമായി വന്ന ചില തിരക്കുകൾ കാരണം മമ്മുട്ടിക്ക് പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലേക്ക് എത്താനായില്ലെന്നും സിദ്ദിഖ് പറഞ്ഞു.
വിജി തമ്പിയുടെ സത്യമേ ജയതേക്ക് ശേഷമാണ് വൈവിധ്യമായ വേഷങ്ങൾ തനിക്ക് ലഭിച്ചത്. ഈ സിനിമക്ക് ശേഷം പല നല്ല വേഷങ്ങൾ നൽകാൻ സംവിധായകർ തയാറായതെന്നും സിദ്ദിഖ് ആത്മകഥയുടെ പ്രകാശന ചടങ്ങിൽ പറഞ്ഞു. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.