ബോളിവുഡ് താരങ്ങളായ സിദ്ധാർഥ മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. ജയ്സാൽമീരിലെ ആഡംബര റിസോർട്ടിലവെച്ചായിരുന്നു ഇരുവരുടേയും വിവാഹചടങ്ങുകൾ. ബോളിവുഡ് ചിത്രം ഷേർഷായുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ആദ്യമായി പുറത്ത് വന്നത്.
ആഡംബര ഹോട്ടലിലെ സുര്യഗാർഹ് പാലസിൽവെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫെബ്രുവരി ആറിന് മെഹന്ദിയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. തുടർന്ന് ഹൽദിയും മറ്റ് ആഘോഷങ്ങളും നടന്നു.
ബോളിവുഡിൽ നിന്ന കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും വിവാഹത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.