എസ്.എന്‍ സ്വാമി സംവിധായകനാവുന്നു; ധ്യാൻ ശ്രീനിവാസൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ ചിത്രത്തിന് തുടക്കം

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് എസ്.എൻ സ്വാമി സംവിധായകനാവുന്നു. ചിത്രത്തിന്റെ പൂജയും ചിത്രീകരണവും എറണാകുളം ടൗൺഹാളിൽ നടന്നു. സിനിമാ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മറ്റു സിനിമാ പൂജകളിൽ നിന്ന് വ്യത്യസ്തമായി പഴയകാലത്തെ സിനിമകളിൽ മാത്രം ചെയ്തുവന്ന ലൈവ് ഓർക്കസ്‌ട്രേഷൻ സെക്ഷൻ ഒരുക്കിയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

എസ് എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ഗ്രിഗറി, കലേഷ് ,അപർണാ ദാസ്, ആർദ്രാ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ്‌ ബിജോയ് ആണ് സംഗീത സംവിധാനം. ഡി ഓ പി ജാക്‌സൺ ജോൺസൺ, എഡിറ്റർ ടി. ബാബുരാജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പി. ആർ.ഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ

Tags:    
News Summary - SN Swamy's directorial debut Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.