ജിയോ ബേബിയുടെ 'ശ്രീധന്യ കാറ്ററിങ് സർവ്വീസ്' ഈ മാസം 26 മുതൽ വിളമ്പി തുടങ്ങും

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു. 'ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്' എന്ന പേരിൽ എത്തുന്ന ചിത്രം ഈ മാസം 26ന് തിയേറ്ററുകളിൽ എത്തും.

സംവിധായകൻ ജിയോ ബേബി തന്നെയാണ് ഈ വിവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്ത് വന്ന ടീസർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.

ചിത്രത്തില്‍ സംവിധായകൻ ജിയോ ബേബിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


ഛായാഗ്രഹണം സാലു കെ തോമസ്. എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്. ബേസില്‍ സിജെ, മാത്യൂസ് പുളിക്കല്‍ സംഗീത സംവിധാനം. കലാ സംവിധാനം നോബിന്‍ കുര്യന്‍. വസ്ത്രാലങ്കാരം സ്വാതി വിജയന്‍. ശബ്ദ രൂപകല്പന ടോണി ബാബു, എംപിഎസ്ഇ. ഗാനരചന സുഹൈല്‍ കോയ, അലീന. കളറിസ്റ്റ് ലിജു പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് റോജിൻ കെ റോയ്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം. അഞ്ച് ചെറു ചിത്രങ്ങളുടെ ആന്തോളജിയായി എത്തിയ സിനിമയിൽ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്‍തിരുന്നു. ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്‍ത റേഷന്‍ എന്ന ചിത്രത്തില്‍ ജിയോ അഭിനയിക്കുകയും ചെയ്‍തിരുന്നു. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം ഈ ചിത്രത്തിന് ജിയോ ബേബി കരസ്ഥമാക്കിയിരുന്നു.


Full View


Tags:    
News Summary - Sree Dhanya Catering Service Release date fixed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.