ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ; 'എൽ.എൽ.ബി' റിലീസിനെത്തുന്നു

ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എൽ.എൽ.ബി'(ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ) ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു.

റോഷൻ അബൂബക്കർ, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം,സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ,കാർത്തിക സുരേഷ്,സീമ ജി നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ എന്നിവരാണ് മറ്റ് പ്രമുഖതാരങ്ങൾ.

രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് വർമ്മ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ,കൈലാസ് എന്നിവർ സംഗീതം പകരുന്നു.

എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിനു മോൾ സിദ്ധിഖ്, കല-സുജിത് രാഘവ്, മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്,ആക്ഷൻ-ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ,കൊറിയോഗ്രാഫി-എം ഷെറീഫ്,ഇംതിയാസ്,സ്റ്റിൽസ്-ഷിബി ശിവദാസ്,ഡിസൈൻ-മനു ഡാവിഞ്ചി, പി ആർ ഒ-എ എസ്  ദിനേശ്.

Tags:    
News Summary - Sreenath Bhasi Movie LLB Movie First Look Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.