തന്റെ സ്വപ്ന സിനിമ വെളിപ്പെടുത്തി എസ്.എസ്.രാജമൗലി; 10 ഭാഗങ്ങളായി ചിത്രീകരിക്കാൻ ആഗ്രഹമെന്നും സംവിധായകൻ

തന്റെ സ്വപ്ന സിനിമയെപ്പറ്റിയും അതിലേക്കുള്ള യാതയെപ്പറ്റിയും വെളിപ്പെടുത്തി സംവിധായകൻ എസ്.എസ്.രാജമൗലി. ഇന്ത്യൻ ഇതിഹാസമായ മഹാഭാരതം തനിക്ക് ചിത്രീകരിക്കാൻ താത്പര്യമുണ്ടെന്നാണ് സംവിധായകൻ പറയുന്നത്. മഹാഭാരതം 10 ഭാഗങ്ങളായി ചിത്രീകരിക്കാനാണ് ആഗ്രഹമെന്നും രാജമൗലി വ്യക്തമാക്കി.

‘മഹാഭാരതം ചിത്രീകരിക്കണമെന്ന് എന്നെങ്കിലും തോന്നിയാൽ, രാജ്യത്ത് ലഭ്യമാകുന്ന മഹാഭാരതം വേർഷനുകളെല്ലാം ഒരു വർഷത്തോളം സമയമെടുത്ത് വായിച്ചു തീർക്കും. അതു 10 ഭാഗങ്ങളുള്ളൊരു ചിത്രമായിരിക്കുമെന്ന് മാത്രമാണ് ഇപ്പോൾ എനിക്ക് പറയാൻ പറ്റുക’-രാജമൗലി പറഞ്ഞു.‘ഏതൊരു ചിത്രം ചെയ്യുമ്പോഴും, മഹാഭാരതം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പായാണ് ഞാൻ അതിനെ കാണുന്നത്. അതെന്റെ സ്വപ്നമാണ്, ഞാൻ വയ്ക്കുന്ന ഓരോ പടിയും ആ സ്വപ്നത്തിലേക്കുള്ളതാണ്’-രാജമൗലി കൂട്ടിച്ചേർത്തു.

ഇതുവരെ കേട്ടതും അറിഞ്ഞതുമായ മഹാഭാരതത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും തന്റെ ചിത്രമെന്നും രാജമൗലി പറയുന്നു. ‘മഹാഭാരതത്തിനായി ഞാൻ എഴുതുന്ന കഥാപാത്രങ്ങൾ നിങ്ങളിതുവരെ അറിഞ്ഞതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. എന്റേതായ രീതിയിലായിരിക്കും ഞാൻ കഥ പറയുക. മഹാഭാരതത്തിന് ഒരു വ്യത്യസവും ഉണ്ടാകില്ല, പക്ഷെ കഥാപാത്രങ്ങളുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകും, കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ കുറച്ചു കൂടി കാര്യങ്ങൾ കൂട്ടിച്ചേർക്കും’.

‘ആർ.ആർ.ആർ’ ആണ് രാജമൗലിയുടെ സംവിധാനത്തിൽ അവസാനമായി റിലീസിനെത്തിയ ചിത്രം. 2022 ലാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അന്താരാഷ്ട്ര നിലയിൽ ‘ആർ.ആർ.ആർ’ ശ്രദ്ധ നേടി. ബെസ്റ്റ് ഒർജിനൽ സോങ്ങ് വിഭാഗത്തിൽ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഓസ്കർ പുരസ്കാരവും സ്വന്തമാക്കി. മഹേഷ് ബാബുവിനൊപ്പമുള്ള തന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ രാജമൗലി.

Tags:    
News Summary - SS Rajamouli calls Mahabharata his dream project, aims to make a never seen before 10 part visual spectacle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.