പുണെ: വിഖ്യാത മറാത്തി ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയുമായ സുമിത്ര ഭവെ അന്തരിച്ചു. 78 വയസ്സായിരുന്നു. രണ്ടു മാസത്തോളമായി ശ്വസനസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു അന്ത്യം.
മൂന്നര പതിറ്റാണ്ടിലേറെ സിനിമ, സംഗീത രംഗത്ത് സംഭാവനകൾ അർപ്പിച്ചു. നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാമൂഹിക പ്രവർത്തക, അധ്യാപിക, വാർത്താവതാരക തുടങ്ങി മേഖലകളിലും പ്രവർത്തിച്ചു.
1985ൽ ഭവെ തെൻറ ആദ്യ ഹ്രസ്വ ചിത്രം 'ഭായ്' എടുത്തു. ഒരു സ്ത്രീയുടെ ചേരിയിലെ ജീവിതം പറയുന്ന ഈ ചിത്രം നിരവധി ദേശീയ പുരസ്കാരങ്ങൾ നേടി. 1995ൽ എടുത്ത 'ദോഗി' നാഷനൽ ഫിലിം അവാർഡ് കരസ്ഥമാക്കി. ഭവെക്ക് ഒരു മകൾ ഉണ്ട്. അവരും എഴുത്തുകാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.