ഒരു കല്യാണവീട്ടിൽ എല്ലാം മറന്ന് നൃത്തം ചെയ്യുന്നൊരു പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാണ്. ആൾ ചില്ലറക്കാരിയല്ല. ദേശീയ അവാർഡ് ഒക്കെ കിട്ടിയ നടിയാണ്. എം80 മൂസയുടെ പാത്തുവായി പ്രേക്ഷകരുടെ മനംകവർന്ന് പിന്നീട് ഇന്ത്യയിലെ മികച്ച നടി വരെയായി അംഗീകരിക്കപ്പെട്ട സുരഭി ലക്ഷ്മിയാണ് ആവേശത്തോടെ നൃത്തച്ചുവടുകൾ വെക്കുന്നത്.
സുരഭി തന്നെയാണ് കുട്ടിക്കാലത്തെ നൃത്ത വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. 1997 ഏപ്രിൽ ആറിന് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് കരുതുന്നു. 1996ൽ പുറത്തിറങ്ങിയ 'ഹിറ്റ്ലർ' എന്ന മമ്മൂട്ടി ചിത്രത്തിലെ 'കിതച്ചെത്തും കാറ്റേ' എന്ന പാട്ടിനൊപ്പിച്ചാണ് സുരഭിയുടെ ചുവടുകൾ. 'അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക ഒരു നൃത്തം. നൊസ്റ്റാൾജിയോ നൊസ്റ്റാൾജിയ' എന്ന അടിക്കുറിപ്പും സുരഭി വീഡിയോക്ക് നൽകി.
മൂന്ന് മിനിറ്റോളമുള്ള വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. 'ആ തെങ്ങിൽ ഇടിക്കുമെന്ന് പേടിച്ചു', 'ശ്ശൊ പിഞ്ച് കുഞ്ഞാണല്ലേ', 'ഇപ്പോള്‍ തല കറങ്ങി വീണേനെ', സുരഭി അന്നേ താരം ആണല്ലോ' തുടങ്ങി രസകരമായ കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.