സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ, സംഗീതം സുഷിൻ; പുതിയ ചിത്രം

മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും ജിത്തു മാധവനും ഒന്നിക്കുന്നു. കെവിഎൻ പ്രൊഡക്‌ഷൻസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവൻ. വെങ്കട്ട് കെ. നാരായണയുടെ നേതൃത്വത്തിലുള്ള, സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര പ്രൊഡക്ഷൻ കെവിഎൻ പ്രൊഡക്‌ഷൻസും, തെസ്പിയൻ ഫിലിംസും കൈകോർക്കുന്ന ഈ സിനിമയയുടെ അനൗൺസ്മെന്റ് ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കി കാണുന്നത്.

ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം. വിവേക് ഹർഷനാണ് എഡിറ്റർ. ആർട് ഡയറക്ടർ അജയൻ ചാലിശേരി. ദീപക് പരമേശ്വരൻ, പൂജാ ഷാ, കസാൻ അഹമ്മദ്, ധവൽ ജതനിയ, ഗണപതി എന്നിവരാണ് മറ്റുള്ള അണിയറ പ്രവർത്തകർ. ചിത്രത്തിലെ താരനിരയുടെ വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തു വരും. പിആർഒ–മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

‘‘ഭാഷകൾക്കപ്പുറമുള്ള സിനിമയെ പുനർനിർവചിക്കുക എന്നതായിരുന്നു എല്ലായ്‌പ്പോ ഞങ്ങളുടെ കാഴ്ചപ്പാട്. ഈ സിനിമ പ്രേക്ഷകർ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ മലയാളത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നു. അസാമാന്യ പ്രതിഭകൾ ചുക്കാൻ പിടിക്കുമ്പോൾ, ഞങ്ങൾക്ക് അതിൽ ആത്മവിശ്വാസമുണ്ട്.’’–കെവിഎൻ പ്രൊഡക്‌ഷൻസിന്റെ അമരക്കാരൻ വെങ്കിട്ട് നാരായണ പറയുന്നു. KD (കന്നഡ), യാഷ് നായകനാകുന്ന ടോക്സിക്, ദളപതി 69, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം എന്നിങ്ങനെ വമ്പൻ പ്രൊജക്ടുകളാണ് കെവിഎന്‍ പ്രൊഡക്‌ഷൻ നിലവിൽ നിർമിക്കുന്നത്.

Tags:    
News Summary - Malayalam Filmmakers Chidambaram and Jithu Madhavan Team Up For New Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.