ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രജ്പുത്തിന്റേത്. 2020 ജൂൺ 14 നാണ് നടനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്താണ് ആദ്യം പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് കേസ് ബോളിവുഡിലെ മയക്കു മരുന്ന് മാഫിയയിൽ ചെന്നെത്തുകയായിരുന്നു. സംഭവത്തിൽ നടിയും കാമുകിയുമായ റിയ ചക്രവർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ സുശാന്ത് സിങ് രജ്പുത്തിന്റെ അവസാന ദിവസത്തേതെന്ന് പറയപ്പെടുന്ന ഒരു വിഡിയോ സോഷ്യൽ മിഡിയയിൽ ഇടംപിടിക്കുകയാണ്. വളരെ ക്ഷീണിതനായ എസ്.എസ്. ആറിനെയാണ് വിഡിയോയിൽ കാണുന്നത്. നടന്റെ വാക്കുകൾ വ്യക്തമല്ലെങ്കിലും കാമുകിയായ റിയയുടെ പേര് ഉച്ഛരിക്കുന്നുണ്ട്. എന്നാൽ വിഡിയോയെ കുറിച്ചുള്ള മറ്റു വിവരം വ്യക്തമല്ല.
ദിവസങ്ങൾക്ക് മുൻപ് നടന്റേത് ആത്മഹത്യയല്ലെന്ന് ആരോപിച്ച് ആശുപത്രി ജീവനക്കാരൻ രംഗത്ത് എത്തിയിരുന്നു. ശരീരത്തിലും കഴുത്തിലും മുറിപ്പാടുകൾ ഉണ്ടായിരുന്നുവെന്നും ഇത് പോസ്റ്റ്മോർട്ടത്തിൽ റെക്കോർഡ് ചെയ്യാൻ മേലധികാരികൾ അനുവദിച്ചിരുന്നില്ലെന്നും ആശുപത്രി ജീവനക്കാരൻ രൂപേഷ് കുമാർ ടിവി 9 നോട് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.