സുശാന്ത് സിങ് മരിച്ച ഫ്ലാറ്റിൽ താമസിക്കാൻ ഭയം! പ്രേതാല‍യം; വെളിപ്പെടുത്തലുമായി ബ്രോക്കർ

ന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത്  സിങ് രജ്പുത്തിന്റേത്. 2020 ലാണ് ഫ്ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ നടനെ കണ്ടെത്തിയത്. കടുത്ത വിഷാദരോഗമായിരുന്നു നടനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്.

സുശാന്ത് സിങ് താമസിച്ചിരുന്ന ആഢംബര ഫ്ലാറ്റ് രണ്ടര  വർഷം കഴിഞ്ഞിട്ടും ആരും വാങ്ങാൻ ധൈര്യപ്പെടുന്നില്ലത്രേ. 5 ലക്ഷം രൂപയാണ് ഫ്ലാറ്റിന് ചോദിക്കുന്ന  മാസ വാടക. പത്ര പരസ്യം നൽകിയിട്ടു പോലും ആരും ഫ്ലാറ്റ് വാങ്ങാൻ തയാറാവുന്നില്ല. എന്നാൽ ഇനിയൊരു സിനിമ താരത്തിന് വീട് വാടകക്ക് നൽകേണ്ടെന്നാണ് വീട്ടുടമയുടെ തീരുമാനം. 

അതേസമയം സുശാന്തിന്റെ ബന്ധുക്കളും ചില സുഹൃത്തുക്കളും ഫ്ലാറ്റു വാങ്ങാൻ എത്തുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ബ്രോക്കർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Sushant Singh Rajput’s Mumbai flat fails to find new tenant after 2.5 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.