'സ്വരം' സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി. ശുദ്ധമായ ആത്മീയത വ്യക്തി ജീവിതത്തിൽ വരുത്തുന്ന ക്രിയാത്മകമായ പരിവർത്തനങ്ങളെക്കുറിച്ചും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇഴയടുപ്പത്തെ ക്കുറിച്ചുമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്.
ഉണ്ണി എന്ന ഗവേഷക വിദ്യാർത്ഥിയുടെ വികൽപ്പങ്ങൾ ഗുരുവിന്റെ ജ്ഞാന ദീപ്തിയിൽ അലിഞ്ഞില്ലാതെ യാവുന്നതും മനസ്സിലെ കടുംകെട്ടുകളഴിഞ്ഞു പ്രസാദപൂർണമായ ജീവിതത്തിലേക്ക് ഉണ്ണി തിരിച്ചുവരുന്നതും "സ്വരം" "സാക്ഷ്യപെടുത്തുന്നു. ലേഖ എന്ന ഗവേഷകവിദ്യാർത്ഥിനി ഉണ്ണിക്ക് ആത്മധൈര്യം പകരുമ്പോൾകളിക്കൂട്ടുകാരി ലക്ഷ്മിക്കുട്ടി ഒരു മധുരനൊമ്പരമായി ആ മനസ്സിലൂറുന്നു.
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ, കരുതലിന്റെ,സമർപ്പണത്തിന്റെ എല്ലാം കഥയാണ് ഈ ചിത്രം പറയുന്നത്. ആത്മീയതയുടെ അഭൗമ തലങ്ങൾ ക്കൊപ്പം സ്വപ്‌നിലമായ മനസ്സിന്റെ ഉള്ളറകളും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.
എ.പി. നളിനന്റെ തിരക്കഥയ്ക്ക് അഭ്രഭാഷ്യ മൊരുക്കിയിരിക്കുന്നത് യുവ സംവിധായകൻ നിഖിൽ മാധവാണ്. കാമറ - മോഹിത് ചെമ്പോട്ടിൽ എഡിറ്റിംഗ് - റജിനാസ് തിരുവമ്പാടി, ജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്, ഡോ. സനൽകൃഷ്ണൻ ,ഇ. ആർ. ഉണ്ണി, കവിതാബൈജു, മാളവികാനന്ദൻ,മായ ഉണ്ണിത്താൻ, അമേയ, നന്ദന,തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപെടുന്നു.ഗാനരചന :എ. പി. നളിനൻ, ടി രേഖ, പ്രമോദ് വെള്ളച്ചാൽ,സംഗീതം :എൽ. ശശികാന്ത്, ഹരികുമാർ ഹരേറാം.രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടിയിലാണ് 'സ്വരം' നിർമ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.