തമിഴ് നടൻ പൂ രാമു നിര്യാതനായി

ചെന്നൈ: പ്രശസ്ത തമിഴ് നാടക–സിനിമാ നടൻ പൂ രാമു ചെ​െന്നെയിൽ നിര്യാതനായി. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ, പരിയേറും പെരുമാൾ, കർണൻ, സൂരറൈ പോട്ര്, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സൂരറൈ പോട്രിൽ സൂര്യയുടെയും കർണനിൽ ധനുഷിന്‍റെയും അച്ഛനായാണ് രാമു അഭിനയിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് ചെ​ന്നൈയിലെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

2008ല്‍ പുറത്തിറങ്ങിയ പൂ എന്ന സിനിമയിലൂടെയാണ് രാമു സിനിമയിലെത്തിയത്. അതിനുശേഷമാണ് പൂ രാമു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. സിനിമയിലെത്തും മുന്‍പ് തെരുവില്‍ നാടകങ്ങൾ ചെയ്യുമായിരുന്നു.

പൂ രാമുവിന്‍റെ നിര്യാണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിലേക്കെത്തിച്ച തെരുവ് നാടക കലാകാരനായിരുന്നു രാമുവെന്ന് എം.കെ സ്റ്റാലിൻ അനുസ്മരിച്ചു.

Tags:    
News Summary - Tamil actor Poo Ramu passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.