'ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം'; 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി പ്രകാശും സൈന്ധവിയും

പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനും അഭിനേതാവുമായ ജി.വി പ്രകാശും പിന്നണി ഗായിക സൈന്ധവിയും 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് വേർപിരിഞ്ഞതിനെക്കുറിച്ച് അറിയിച്ചത്. ഒരുപാടു ആലോചിച്ചതിന് ശേഷമാണ് പിരിയാൻ തീരുമാനിച്ചതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിച്ച് എല്ലാവരും പ്രയാസമോറിയ ഘട്ടത്തിൽ ഒപ്പം നിൽക്കണമെന്നും ഇരുവരും മാധ്യമങ്ങളോടും സുഹൃത്തുക്കളോയും ആരാധകരോടും അഭ്യർഥിച്ചു.

'ഒരുപാട് ആലോചനകള്‍ക്കപ്പുറം, ഞാനും ജി.വി പ്രകാശും ഞങ്ങളുടെ 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനംനിലനിർത്തിക്കൊണ്ട് ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. വ്യക്തിപരമായ ഈ മാറ്റത്തിന്‍റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അഭ്യർഥിക്കുന്നു. പിരിയുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞങ്ങള്‍ക്ക് എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്ന് മനസിലാക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ പിന്തുണ വലുതാണ്. നന്ദി'-സൈന്ധവി കുറിച്ചു. ഈ കുറിപ്പ് ജി. വി പ്രകാശ് കുമാറും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

സ്കൂള്‍ കാലം മുതലുള്ള അടുപ്പമാണ് 2013ൽ ജി.വി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹത്തിലെത്തിയത്. ഇവർക്ക് അന്‍വി എന്നൊരു മകളുണ്ട്. എ.ആര്‍ റഹ്‍മാന്‍റെ സഹോദരി റെയ്‍ഹാനയുടെയും ജി. വെങ്കടേഷിന്‍റെയും മകനാണ് ജി. വി പ്രകാശ് കുമാർ. 

എ.ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്ന ജെന്‍റില്‍മാന്‍ എന്ന ചിത്രത്തില്‍ ഗാനം ആലപിച്ചുകൊണ്ടാണ് ജി വി സിനിമയിൽ എത്തുന്നത്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും അദ്ദേഹം സിനിമയിൽ നിറഞ്ഞുനിന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കര്‍ണാടക സംഗീതജ്ഞയാണ് സൈന്ധവി. 12ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത പിന്നണി ഗായികയാണ് സൈന്ധവി.

Tags:    
News Summary - Tamil composer-actor GV Prakash, singer Saindhavi announce separation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.