റിഷബ് ഷെട്ടിയെ ഇന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയനാക്കിയ ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ പ്രീക്വൽ ഒരുങ്ങുകയാണ്. ചിത്രം അടുത്ത വർഷമെത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണെന്നും ഇനി ഇൻഡോർ ഷൂട്ടിങ് മാത്രമാണ് ബാക്കിയുള്ളതെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ചിത്രീകരണം ബാക്കിയുണ്ടെങ്കിലും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച് കഴിഞ്ഞു. ഹോംബാലെ ഫിലിംസ് തന്നെയാണ് കാന്താര 2 വും നിർമ്മിക്കുന്നത്. റിഷബ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ. ചിത്രം 2025 വേനൽക്കാലത്തോടെ ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. "കന്താര 2 കന്താരയേക്കാൾ വളരെ വലുതാണ്, കഥയിൽ പ്രീക്വലും പുരാണ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്'ചിത്രത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക.
2022 സെപ്റ്റംബറിലായിരുന്നു കാന്താര പ്രദർശനത്തിനെത്തിയത്. കന്നഡ ഭാഷയിലെത്തിയ ചിത്രം പിന്നാലെ തന്നെ രാജ്യത്താകമാനം വൻതോതിൽ ശ്രദ്ധിക്കപ്പെട്ടു. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.