'ആമിർ പറഞ്ഞത് അന്നെനിക്ക് മനസിലായില്ല; സിനിമ വ്യവസായത്തെക്കുറിച്ച് അറിയില്ലായിരുന്നു' -മുകേഷ് ഋഷി

വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് മുകേഷ് ഋഷി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി, മറാത്തി എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും മുകേഷ് ഋഷി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗാന്ധർവം, ഒളിമ്പ്യൻ അന്തോണി ആദം, വാർ ആൻഡ് ലവ്, ബ്ലാക്ക് ക്യാറ്റ് എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് നടൻ.

കരിയറിന്റെ തുടക്കകാലത്ത് നടൻ ആമിർ ഖാൻ നൽകിയ ഉപദേശത്തെക്കുറിച്ച് പറയുകയാണ് നടനിപ്പോൾ. ആമിറിന്റെ വാക്കുകളുടെ പൊരുൾ വർഷങ്ങൾക്ക് ശേഷമാണ് മനസിലായതെന്നും തുടക്കത്തിൽ സിനിമ വ്യവസായത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലായിരുന്നെന്നും ഋഷി  കൂട്ടിച്ചേർത്തു.

'സര്‍ഫറോഷ് എന്ന ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ ലഭിക്കുമെന്നാണ് ആമിർ വിചാരിച്ചിരുന്നത്. സിനിമ പുറത്തിറങ്ങി കുറച്ചുനാളുകൾക്ക് ശേഷം ആമിറന്റെ ഫോൺ വന്നു. ആ സമയം ഞാൻ ജന്മസ്ഥലമായ ജമ്മുവിൽ ആയിരുന്നു.അദ്ദേഹത്തെ തിരികെ വിളിച്ചു. ഫോൺ എടുത്തയുടൻ ഞാൻ എവിടെയാണെന്നാണ് അദ്ദേഹം തിരക്കിയത്. നാട്ടിലാണെന്ന് പറഞ്ഞപ്പോൾ, ‘നിങ്ങൾ ഇവിടെ(മുംബൈ) ഉണ്ടായിരിക്കണം’ എന്ന് പറഞ്ഞു. എന്നാൽ അന്ന് ആമിറിന്റെ ഉപദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസിലായില്ല. പിന്നീട് പലരും അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് പറഞ്ഞു. അന്നെനിക്ക് ബിസിനസ്സ് സെൻസ് ഇല്ലായിരുന്നു- മുകേഷ് ഋഷി തുടർന്നു.

സര്‍ഫറോഷിന്റെ റിലീസന് ശേഷം ആമിറിന്റെ വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അത് എനിക്ക് നഷ്ടപ്പെട്ടു. സിനിമയിൽ നിലനിൽക്കണമെങ്കിൽ ഇതൊക്കെ പ്രധാനമാണ്. ഒരുപാട് പേർ അതിൽ പങ്കെടുക്കും. നിരവധി മീറ്റിങ്ങുകളും അവിടെ നടക്കും. അതിലൂടെ സിനിമയിൽ നല്ല ചാൻസ് ലഭിച്ചേക്കാം. എന്നാൽ അത് നഷ്ടപ്പെട്ടതിൽ ഖേദിക്കുന്നില്ല. കാരണം, 'സർഫറോഷി'ന് ശേഷം നല്ല അവസരങ്ങൾ തെന്നിന്ത്യയിൽ നിന്ന് ലഭിച്ചു. പലതും നെഗറ്റീവ് വേഷമായിരുന്നു. കരിയറിലെ വേറിട്ട കഥാപാത്രമാണ് സർഫറോഷിലെ ഇൻസ്‌പെക്ടർ സലിം. നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടും ആളുകളുടെ ഇടയിൽ ആ കഥാപാത്രം ചർച്ചയാവുന്നുണ്ട്- മുകേഷ് ഋഷി പറഞ്ഞു നിർത്തി.

Tags:    
News Summary - Mukesh Rishi Reveals Aamir Khan's Reaction To Him Not Getting Work Post Sarfarosh: 'He Said...'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.