ചെന്നൈ: തമിഴ് സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ (34) ആത്മഹത്യ ചെയ്ത നിലയിൽ. ഒക്ടോബർ രണ്ടിന് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാനുള്ള കാരണമെന്ന് പൊലീസ് പറയുന്നു.
ജനപ്രിയ സീരിയലായ 'മർമ്മദേശ'ത്തിലൂടെയാണ് ലോകേഷ് ശ്രദ്ധിക്കപ്പെടുന്നത്. കോയമ്പേട് ബസ് സ്റ്റേഷനിൽ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ച നടനെ കിൽപ്പാക്കം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ വിഷം കഴിച്ചതായി കണ്ടെത്തി.ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.
കുറച്ചു നാളായി ഭാര്യയുമായി അകന്നു കഴിയുകയാണ്. കഴിഞ്ഞ ദിവസം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്നുമുതൽ മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മദ്യത്തിന് അടിമയായിരുന്നു ലോകേഷ് എന്നാണ് പൊലീസ് പറയുന്നത്. ബാലതാരമായാണ് ലോകേഷ് അഭിനയ രംഗത്തേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.