തെലുങ്ക് കൊറിയോഗ്രാഫർ ചൈതന്യ ആത്മഹത്യ ചെയ്ത നിലയിൽ. ഏപ്രിൽ 30നാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. തെലുങ്ക് റിയാലിറ്റി ഷോയായ ധീ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ചൈതന്യ ശ്രദ്ധ നേടുന്നത്.
ജീവൻ അവസാനിപ്പിച്ചതിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് പുറത്തുവരുന്ന വിവരം.തനിക്ക് വായ്പ തിരിച്ചടക്കാൻ കഴിയുന്നില്ലെന്നും സാമ്പത്തിക ബാധ്യതകള്‍ തനിക്ക് ഭാരമാണെന്നും അവസാനം പങ്കുവെച്ച് വിഡിയോയിൽ പറയുന്നു.
എന്റെ അമ്മയും അച്ഛനും സഹോദരിയും എന്നെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് വളർത്തിയത്. എന്റെ എല്ലാ സുഹൃത്തുക്കളോടും ഞാന്‍ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. പലരെയും ബുദ്ധിമുട്ടിച്ചു, എല്ലാവരോടും മാപ്പ്.
പണത്തിന്റെ കാര്യങ്ങളില്‍ എനിക്ക് എന്റെ നന്മ നഷ്ടപ്പെട്ടു. വായ്പ എടുക്കുക മാത്രമല്ല, തിരിച്ചടക്കാനുള്ള കഴിവ് കൂടി വേണം. പക്ഷെ എനിക്ക് അതിന് കഴിഞ്ഞില്ല. ഇപ്പോള്‍ ഞാന്‍ നെല്ലൂരിലാണ്, ഇത് എന്റെ അവസാന ദിവസമാണ്. കടബാധ്യത എനിക്ക് താങ്ങാനാവുന്നില്ല -ചൈതന്യ വിഡിയോയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.