ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളെൻറ പുതിയ ചിത്രം 'ടെനെറ്റ്' ഡിസംബര്‍ നാലിന് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. നടി ഡിംപിള്‍ കപാഡിയയാണ് വിവരം വാര്‍ണര്‍ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. ജോണ്‍ ഡേവിഡ് വാഷിംഗ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പം ഡിംബിള്‍ കപാഡിയയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ആക്ഷന്‍ സീക്വന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞതാണ് 'ടെനെറ്റ്' എന്ന് കപാഡിയ പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുക.
The wait is over! Dimple Kapadia announces the release date of #TENET in India. pic.twitter.com/QHv9qgRmJa
— Warner Bros. India (@warnerbrosindia) November 22, 2020
ഇന്ത്യയിലെ പലയിടത്തും അണ്‍ലോക്ക് അഞ്ചിെൻറ ഭാഗമായി തീയേറ്ററുകള്‍ തുറക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കണ്ടയ്ന്‍മെൻറ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ 50 ശതമാനം കാഴ്ച്ചക്കാരോടെ പ്രദര്‍ശനം തുടങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിന് പിന്നാലെയാണ് 'ടെനറ്റ്' റിലീസിന് ഒരുങ്ങുന്നത്. അതേസമയം, കോവിഡ് സാഹചര്യത്തിൽ റിലീസാകുന്ന ചിത്രം എത്രത്തോളം വിജയകരമാകുമെന്ന് കാര്യത്തിൽ തിയേറ്റർ ഉടമകൾക്ക് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.