ott films

അൻപോടു കൺമണി ഒ.ടി.ടിയിലെത്തി; ഈ ആഴ്ചയിലെ മറ്റ് ചിത്രങ്ങൾ

ഈ ആഴ്ച ഒ.ടി.ടിയിലും വ്യത്യസ്തമാർന്ന കിടിലൻ സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അൻപോടു കൺമണി, മുഫാസ ദ് ലയൺ കിങ്, വിടുതലൈ പാർട്ട് 2, അഗത്യ, ദേവ തുടങ്ങി നിരവധി സിനിമകളാണ് ഈ ആഴ്ച ഒ.ടി.ടിയിലെത്തുക.

1. അൻപോടു കൺമണി

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം 'അൻപോടു കൺമണി' മാർച്ച് 26 ന് ഒ.ടി.ടിയിലെത്തി. വിവാഹജീവിതത്തിൽ നവദമ്പതികൾ അനുഭവിക്കേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ആണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

2. മുഫാസ: ദ് ലയണ്‍ കിങ്

ഡിസംബര്‍ 20ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിൽ പ്രദർശനത്തിനെത്തിയ മുഫാസ: ദ് ലയൺ കിങ് മാർച്ച് 26 ന് ഒ.ടി.ടിയിലെത്തി. ജിയോ ഹോട്ട്സ്റ്റാറിലൂടെ കാണാം. 1994 ലെ അനിമേഷന്‍ ചിത്രമായ ദ് ലയണ്‍ കിങിന്റെ 2019ലെ റീമേക്കിന്റെ തുടർച്ചയാണ് ഈ ചിത്രം.

3. വിടുതലൈ പാർട്ട് 2

2023 ൽ പുറത്തിറങ്ങിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയും മഞ്ജു വാര്യരുമാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സീ5 ലൂടെ മാർച്ച് 28 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

4. അഗത്യ

ഈ വർഷം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ഹിസ്റ്റോറിക്കൽ തമിഴ് ഹൊറർ ചിത്രമാണ് 'അഗത്യ'. ജീവ, അർജുൻ സർജ, റാഷി ഖന്ന എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററിൽ ലഭിച്ചത്. ചിത്രം ഇപ്പോൾ ഒ.ടി.ടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. SUN NXT-യിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. മാർച്ച് 28 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

5. ദേവ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ദേവ മാർച്ച് 31 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഷാഹിദ് കപൂർ, പൂജ ഹെഗ്‌ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 2013ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസിന്‍റെ തന്നെ മലയാളം ചിത്രമായ മുംബൈ പൊലീസിന്‍റെ ഹിന്ദി റീമേക്കാണിത്.

Tags:    
News Summary - OTT films in this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.