മലയാളി സംവിധാനം ചെയ്ത ഹോളിവുഡ്‌ സിനിമ 'മേരി' ഇന്ത്യയില്‍ റിലീസ്​ ചെയ്തു

തൃശൂർ: മലയാളി സംവിധാനം ചെയ്ത ഹോളിവുഡ്‌ സിനിമ 'മേരി' ഇന്ത്യയില്‍ റിലീസ്​ ചെയ്തു. തൃശൂർ സ്വദേശി റോമിയോ കാട്ടുക്കാരന്‍റെ ആദ്യഹോളിവുഡ്‌ സിനിമയാണ് മേരി. നേരത്തേ ആമസോണ്‍ പ്രൈം വഴി അമേരിക്കയിലും യു.കെയിലും റിലീസ് ചെയ്തിരുന്നു. ഹോളിവുഡ് സിനിമ ആയതിനാല്‍ ആമസോണ്‍ പ്രൈം വഴി ഇന്ത്യയില്‍ ലഭ്യമല്ലായിരുന്നു. അതിനാല്‍ യുട്യൂബ് പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യയില്‍ റിലീസ് ചെയ്തിരിക്കുന്നത്.

ചിക്കാഗോ മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു നഴ്‌സി​െൻറ കഥയാണ്‌ സിനിമ പറയുന്നത്‌.മാസ്‌കിന്റെ കുറവ്‌, ഒരു മാസ്‌ക്‌ വച്ച്‌ നിരവധി രോഗികളെ ചികില്‍സിക്കേണ്ട ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അവസ്ഥ, ആരോഗ്യ പ്രവര്‍ത്തകരോട്‌ പൊതുജനം കാണിക്കുന്ന അവഗണന, എന്നിവ സിനിമ ചർച്ച ചെയുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരം ആയാണ് മേരി പുറത്തിറക്കിയിരിക്കുന്നതെന്ന് റോമിയോ കാട്ടുക്കാരന്‍ പറഞ്ഞു.

ചിത്രത്തിൽ മേരിയായി  കെയ്‌റ്റ്‌ കോളമാനും പ്രധാനവേഷത്തിൽ മാര്‍ട്ടിന്‍ ഡേവീസും എത്തുന്നു. റോമിയോ കഴിഞ്ഞവര്‍ഷം സംവിധാനം ചെയ്‌ത 'എ വണ്ടര്‍ഫുള്‍ ഡേ' എന്ന ഷോർട് ഫിലിം രാജ്യാന്തരപുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 

Tags:    
News Summary - The Hollywood movie 'Mary' directed by Malayalee has been released in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.