മിന്നൽ മുരളി രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കും: സോഫിയ പോൾ

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാവ് സോഫിയ പോൾ. കുറേക്കൂടി വലിയ ചിത്രമായിരിക്കും രണ്ടാം ഭാഗം. ത്രീ ഡി ചിത്രമാകാനാണ് സാധ്യതയെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോൾ പറഞ്ഞു.

"എന്താണ് മുന്നിലുള്ളതെന്ന് പറയാൻ ഇത് അല്പം നേരത്തെയാണ്. പക്ഷേ, ഞങ്ങൾ രണ്ടാം ഭാഗം പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും. എന്താണ് മനസ്സിലുള്ളതെന്ന് പറയാനാവില്ല. പക്ഷേ, അത് മികച്ച ഒരു അനുഭവമായിരിക്കും. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാം ഭാഗം പ്രഖ്യാപിക്കും. ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷേ, ബേസിൽ ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കും. പറഞ്ഞതുപോലെ വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്. പ്രേക്ഷകർ ഞങ്ങൾക്ക് നൽകിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തിൽ എത്തിക്കാനുള്ള ലൈസൻസാണ്. മിന്നൽ മുരളി ത്രിമാന രൂപത്തിൽ ചിത്രീകരിക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട്."- സോഫിയ പോൾ പറഞ്ഞു.

'ഗോദ' എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളിയെത്തിയത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായിരുന്നു. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിൻറെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

Tags:    
News Summary - The second part of Minnal Murali will be announced soon: Sofia Paul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.