‘ദ സീക്രെട്ട് ഓഫ് വിമൻ’ ഓഡിയോ ലോഞ്ച് 17ന് കോഴിക്കോട് ബീച്ചിൽ

കോഴിക്കോട്: ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങൾക്കുശേഷം ജി. പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘ദ സീക്രെട്ട് ഓഫ് വിമൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ. കോഴിക്കോട് ബീച്ചിൽവെച്ച് നടക്കുന്ന പരിപാടിയിൽ ഷഹബാസ് അമൻ സംഗീത വിരുന്നൊരുക്കും. ചടങ്ങിൽ ആസ്ട്രേലിയൻ മലയാളി ഗായിക ജാനകി ഈശ്വറും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

നിതീഷ് നടേരിയുടെ വരികൾക്ക് അനിൽ കൃഷ്ണ ഈണം പകർന്നിരിക്കുന്നു. ചിത്രത്തിലെ ഒരു ഇംഗ്ലീഷ് ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ജോഷ്വോ വി.ജെ ആണ്.

ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രത്തിൽ ‘വെള്ളം’ സിനിമയിലൂടെ ശ്രദ്ധേയരായ മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദർ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. നിരഞ്ജന അനൂപ്, അജു വർഗീസ്, ശ്രീകാന്ത് മുരളി, സുമ ദേവി തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം വ്യത്യസ്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതമാണ് വരച്ചുകാട്ടുന്നതെന്ന് പിന്നണിപ്രവർത്തകർ അറിയിച്ചു.

പ്രദീപ് കുമാർ വി.വിയുടെ കഥയും കണൻ മോഹനൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സംവിധായകൻ പ്രജേഷ് സെൻ, ഗാനരചയിതാവ് നിധീഷ് നടേരി, എം. കുഞ്ഞാപ്പ എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.

Tags:    
News Summary - The Secret of Women audio launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.