കോവിഡ് കാലത്ത് റിലീസ് ചെയ്ത 'സീ യു സൂൺ' സിനിമയുടെ വരുമാനത്തിൽ നിന്ന് 10 ലക്ഷം രൂപ സംവിധായകരുടെ സംഘടനയായ ഫെഫ്കക്ക് കൈമാറി. സിനിമയുടെ നിർമാതാവും നടനുമായ ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ചേർന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് തുക കൈമാറി. തുക കൈമാറിയ വിവരം ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവച്ചു.
'ഈ കോവിഡ് കാലത്ത് പരിമിതമായ സൗകര്യങ്ങളെയും ആളുകളെയും പ്രയോജനപ്പെടുത്തി ഫഹദ് ഫാസിലും മഹേഷ് നാരായണനും ചേർന്നൊരുക്കിയ C U SOON എന്ന ചിത്രം ആമസോണിൽ റിലീസ് ചെയ്യുകയും വൻ വിജയമാകുകയും മലയാള സിനിമക്ക് തലയുയർത്തി നിൽക്കാവുന്ന രീതിയിൽ അഭിമാനമായതുമാണ്. സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് 10 ലക്ഷം രൂപ ഫെഫ്കക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിെൻറ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്നേഹം, സാഹോദര്യം'എന്നാണ് ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഫഹദ് ഫാസില്‍, റോഷന്‍ മാത്യൂ, ദര്‍ശന രാജേന്ദ്രന്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് സീ യു സൂൺ. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തത്. 14 ദിവസം കൊണ്ടാണ് സീ യു സൂണ്‍ ചിത്രീകരിച്ചത്. സൂഫിയും സുജാതയും എന്ന ചിത്രത്തിെൻറ വേള്‍ഡ് പ്രീമിയറിന് ശേഷം ആമസോണില്‍ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാളചിത്രംകൂടിയായിരുന്നു സീ യൂ സൂണ്‍. ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.