ഒരുപിടി മികച്ച ചിത്രങ്ങളാണ് 2022 ൽ തിയറ്ററുകളിൽ എത്തിയത്. ബോളിവുഡ് ചിത്രങ്ങളെക്കാളും തെന്നിന്ത്യൻ സിനിമകളായിരുന്നു ഈ വർഷം ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചതിൽ അധികവും. കൊവിഡിന് ശേഷം ബോളിവുഡിനെ പ്രേക്ഷകർ കൈവിട്ടെങ്കിലും തെന്നിന്ത്യൻ ചിത്രങ്ങളെ ഇരുകൈളും നീട്ടി സ്വീകരിക്കുകയായിരുന്നു.
കൊവിഡിന് ശേഷം ഏറെ പ്രതീക്ഷയോടെ പുറത്ത് ഇറങ്ങിയ ബോളിവുഡ് ചിത്രമായിരുന്നു ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ. എന്നാൽ ബോക്സ് ഓഫീസിൽ ചിത്രത്തിന് പിടിച്ചു നിൽക്കാനായില്ല. അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും ഹൃത്വിക് റോഷന്റെ വിക്രം വേദക്കും സമാന സ്ഥിതിയായിരുന്നു.
രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയായിരുന്നു ബോളിവുഡിന്റെ തലവര മാറ്റിയത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ പുറത്ത് ഇറങ്ങിയ ചിത്രം 310 കോടി ബോക്സ് ഓഫീസിൽ നിന്ന് നേടി. അജയ് ദേവ് ഗണിന്റെ ദൃശ്യം 2നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 43 ദിവസം കൊണ്ട് 272 കോടിയായിരുന്നു ചിത്രം സ്വന്തമാക്കിയത്.
യഷിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി. എഫ് ചാപ്റ്റർ 2 ആണ് 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. 980 കോടിയായിരുന്നു സ്വന്തമാക്കിയത്. ആർ. ആർ. ആറാണ് രണ്ടാം സ്ഥാനത്ത്. 901 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. അവതാർ 2 - 374, കന്താര-361, പൊന്നിയിൻ സെൽവൻ1-327, ബ്രഹ്മാസ്ത്ര- 301, കമൽ ഹാസൻ ചിത്രം വിക്രം 307, കശ്മീര്‍ ഫയല്‍സ്- 281, ദൃശ്യം 2,- 272, ഭൂൽ ഭലയ്യ2- 281 കോടി രൂപയു ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.