മമ്മൂട്ടിയുടെ ടർബോ ഒ.ടി.ടിയിലെത്തുന്നത് ആഗസ്റ്റിൽ; ചിത്രം എവിടെ കാണാം

മ്മൂട്ടി ചിത്രം ടർബോ ഒ.ടി.ടിയിലെത്തുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ടർബോയുടെ ടീസർ പങ്കുവെച്ചുകൊണ്ട് സോണി ലിവ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റിലാണ് ചിത്രമെത്തുക. എന്നാൽ തീയതി പുത്തുവിട്ടിട്ടില്ല.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടർബോ. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കന്നഡ താരം രാജ് ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതിപ്പിച്ചിരുന്നു.

ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'.


Tags:    
News Summary - Turbo OTT Release Date And Platform: When And Where To Watch Mammootty's Action-Comedy Movie Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.