മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടർബോ. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. മെഗാസ്റ്റാറിന്റെ ആക്ഷൻ രംഗങ്ങളായിരുന്നു പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ പ്രധാനഘടകം. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് താരം ഫൈറ്റ് രംഗങ്ങൾ ചെയ്തത്. ഫൈറ്റ് രംഗങ്ങളുടെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയ മമ്മൂട്ടിയുടെ ടർബോ ഒ.ടി.ടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒ.ടി.ടി പ്ലേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജൂലൈ 12ന് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ്. ചിത്രം സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നതെന്നാണ് വിവരം. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
മമ്മൂട്ടിയുടെ നിർമാണ കമ്പനിയാണ് ചിത്രം നിർമിച്ചത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. ഒ.ടി.ടി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ചിത്രത്തിൽ ജീപ്പ് ഡ്രൈവർ ജോസായിട്ടാണ് മമ്മൂട്ടി എത്തിയത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ദുൽഖറിന്റെ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിലെത്തിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 70 കോടി രൂപയിലധികം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.