മലബാറിന്റെ പശ്ചാത്തലത്തിലുള്ള സറ്റയർ കോമഡി പൊളിറ്റിക്കൽ കഥ പറയുന്ന വയസ്സെത്രയായി?മുപ്പത്തി** എന്ന ചിത്രം മാർച്ച് 28ന് തിയറ്റററിലെത്തും. നോലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന്റെ മേമ്പടിയോട് കൂടിയാണ് പറഞ്ഞിരിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ സറ്റയർ കോമഡി പൊളിറ്റിക്കൽ ചിത്രമാണിത്.
പ്രശാന്ത് മുരളി പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ , ചിത്ര നായർ, ഷിജു യു സി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ്, മഞ്ജു പത്രോസ്, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യു സി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ എന്നിവരാണ് മറ്റുപ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
തുടങ്ങി നിരവധി പേരും അണിനിരക്കുന്നു. ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ സൻഫീർ എന്നിവരാണ്. വരികൾ എഴുതിയിരിക്കുന്നത് കൈതപ്രവും സൻഫീറും. ഏഴ് ഗാനങ്ങൾ ചിത്രത്തിലുണ്ട്. മലയാള സിനിമ ഗാനശാഖയിൽ എല്ലാ ശ്രോതാക്കളും മൂളി നടക്കുന്ന താളാത്മകമായ കല്യാണ അന്തരീക്ഷത്തിൽ ഉള്ള ഗാനം ചിത്രത്തിന് മാറ്റുകൂട്ടുന്നു. വിനീത് ശ്രീനിവാസൻ, സജീർ കൊപ്പം, ഫിറോസ് കുന്നുംപറമ്പിൽ,വൈക്കം വിജയലക്ഷ്മി, രശ്മി പണിക്കർ എന്നിവരാണ് ഗായകർ. ഷിജു യു സി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.