കൊച്ചി: ഏറെ വിവാദങ്ങൾക്കിടയാക്കിയ ഷെയ്ൻ നിഗം ചിത്രം 'വെയിലി'െൻറ ട്രെയിലർ ചിങ്ങം ഒന്നിന് പുറത്തിറങ്ങും. നിർമാതാവായ ജോബി ജോർജാണ് ഇൗ വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
'നമ്മൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു. എന്നാൽ ഏത് സാഹചര്യത്തെയും നമ്മൾ ഫേസ് ചെയ്തേ പറ്റു. ആയതിനാൽ നമ്മളുടെ സിനിമയുടെ ട്രെയിലർ പുറത്ത് വിടുകയാണ്. കൂടെ വേണം. നിങ്ങളുടെ മനസിന് കുളിർമയേകുന്ന ഒന്നായിരിക്കും. കാത്തിരിക്കുക. സ്നേഹത്തോടെ' ജോബി ഫേസ്ബുക്കിൽ കുറിച്ചു.
ഗുഡ്‌വില്‍ എൻറര്ടെയ്ൻമെൻറ്സിെൻറ ബാനറിൽ നിർമിക്കുന്ന ചിത്രം നവാഗതനായ ശരത് മേനോനാണ് സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രമായെത്തുന്നു. ഛായാഗ്രഹണം ഷാസ് മുഹമ്മദ്, എഡിറ്റിങ് പ്രവീണ്‍ പ്രഭാകർ, ശബ്ദമിശ്രണം രംഗനാഥ് രവി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.