'വിടുതലൈ' രണ്ടാം ഭാഗം; നാല് മണിക്കൂർ റൺ ടൈം! ഞെട്ടിക്കാൻ വെട്രിമാരൻ

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വെട്രി മാരൻ ചിത്രം വിടുതലൈയുടെ രണ്ടാം ഭാഗത്തിന് നാല് മണിക്കൂർ റൺടൈം ഉണ്ടായിരിക്കും എന്ന് റിപ്പോർട്ടുകൾ. എന്നാൽ സിനിമ തിയറ്ററിൽ എത്തുക 2.30 മണിക്കൂറായിരിക്കുമെന്നും ഇന്ത്യഗ്രിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒ.ടി.ടിയിൽ വിടുതലൈ 2ന്‍റെ അൺകട്ട് പതിപ്പ് റിലീസ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രേക്ഷകൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിടുതലൈ 2 ഡിസംബർ 2 ന് ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതുവരെ പൂർത്തിയായിട്ടില്ല.

കോൺസ്റ്റബിൾ കുമരേശനായെത്തിയ സൂരിയുടെ കരിയർ ബെസ്റ്റ് ചിത്രമാണ് വിടുതലൈ എന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായങ്ങൾ. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാൾ വാതിയാർ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുക. കഴിഞ്ഞ വർഷം ആദ്യമാണ് വിടുതലൈയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു.

Tags:    
News Summary - viduthalai second part will have four hours running time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.