ഉയിർ, ഉലകം; മക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷമാക്കി നയൻസും വിക്കിയും...

രാധകർക്ക് ക്രിസ്മസ് ആശംസകളുമായി നയൻതാരയും വിഘ്നേഷ് ശിവനും. മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നത്. താരങ്ങൾ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

ഉയിർ, ഉലകം, നയൻ, വിക്കിയുടേയും കുടുംബത്തിന്റേയും ക്രിസ്മസ്- പുതുവത്സരാശംസകൾ. നിങ്ങൾ സ്വപ്നം കണ്ടത് പോലെയൊരു ജീവിതം ലഭിക്കാനായി ദൈവത്തിനോട് ആത്മാർഥമായി പ്രാർഥിക്കുന്നു. എല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ- വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2021ലാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഒക്ടോബറിലാണ് ഇരുവർക്കും വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾ പിറക്കുന്നത്.

സിനിമയിൽ സജീവമാണ് നയൻതാര. കണക്ടാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഷാരൂഖ് ഖാൻ ചിത്രമായ ജവാനാണ് ഇനി പ്രദർശനത്തിനെത്താനുള്ളത്.


Tags:    
News Summary - Vignesh Shivan and Nayanthara celebrate Christmas with twins Uyir and Ulagam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.