Vineeth Sreenivasans next project with Visakh Subramaniam; details inside

വിനീതും വിശാഖും ജോമോനും ഷാന്‍ റഹ്മാനും; ഹിറ്റ് ടീമിന്റെ പുതിയ ചിത്രമെത്തുന്നു

 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്നു. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

ഷാൻ റഹ്മാൻ ആണ് സിനിമക്ക് സംഗീതമൊരുക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വിനീതും ഷാനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹെലന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നോബിള്‍ തോമസാണ്. ഹൃദയം, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രങ്ങളിലും വിനീതിനൊപ്പം നോബിളുണ്ടായിരുന്നു. ഫിലിപ്‌സ് എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലും നോബിളാണെത്തിയത്. സിനിമയിലെ പ്രധാന താരങ്ങളെ കുറിച്ചൊ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം ഒരു വിജയ ചിത്രമായിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നിരൂപക ശ്രദ്ധയും നേടിയിട്ടുണ്ട്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ് എന്നിവരാണ് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 11നാണ് വർഷങ്ങൾക്ക് ശേഷം തിയറ്ററിലെത്തിയത്. 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പ്രതിപാദിക്കുന്നത്. സിനിമക്കുള്ളിലെ സിനിമ പറയുന്ന ചിത്രം സോണി ലിവിലാണ്സ്ട്രീം  ചെയ്യുന്നത്.

Tags:    
News Summary - Vineeth Sreenivasan's next project with Visakh Subramaniam; details inside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.