കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയുന്ന ചിത്രമാണ് ഇടിയൻ ചന്തു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ലാൽ മീഡിയയിൽ വെച്ചു നടന്നു. പീറ്റർ ഹെയിൻ ആക്ഷൻ കൊറിയോഗ്രാഫർ ആയി എത്തുന്നു എന്ന പ്രത്യേകതയും ഇടിയൻ ചന്തുവിനുണ്ട്. ഒപ്പം സലിം കുമാർ മകനോടൊപ്പം അഭിനയിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും.
ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഫീക്, സുബൈർ, റയീസ്, വിഷൻ ഉണ്ണികൃഷ്ണൻ, ശ്രീജിത് വിജയൻ എന്നിവർ ചേർന്നു നിർമിക്കുന്ന ഇടിയൻ ചന്തു നർമവും വൈകാരികതയും നിറഞ്ഞ ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും എന്നാണ് സൂചന. വിഷ്ണു ഉണ്ണികൃഷ്ണനും സലിം കുമാറിനും പുറമെ ചന്തു സലീം കുമാർ, രമേശ് പിഷാരടി, ലാലു അലക്സ്, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാർ, സൂരജ് തലക്കാട് (ബിഗ്‌ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
ഛായാഗ്രഹണം - വിഘ്‌നേഷ് വാസു, എഡിറ്റർ - വി. സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹിരൺ മഹാജൻ, പ്രൊജക്റ്റ് ഡിസൈനർ - റാഫി കണ്ണാടിപ്പറമ്പ, പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്,അസോസിയേറ്റ് റൈറ്റെർ - ബിനു എ. എസ്, മ്യൂസിക് - മിൻഷാദ് സാറ & അരവിന്ദ് ആർ വാരിയർ,പ്രൊഡക്ഷൻ കൺട്രോളർ - പൗലോസ് കരുമറ്റം, സൗണ്ട് ഡിസൈൻ - ഡാൻ ജോ, മേക്കപ്പ് - അർഷാദ് വർക്കല, വസ്ത്രലങ്കാരം - റാഫി കണ്ണാടിപ്പറമ്പ, വിഫസ്- നിധിൻ റാം നടുവതൂർ , ഫിനാൻസ് കൺട്രോളർ - റോബിൻ ആഗസ്റ്റിൻ, പ്രൊമോഷൻ ഫോട്ടോഗ്രാഫർ - ആഷിഖ് ഹസ്സൻ,കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ, സ്റ്റിൽസ് - സിബി ചീരാൻ, പബ്ലിസിറ്റി ഡിസൈൻ -മാ മി ജോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.