മുംബൈ: സീപ്ലെക്സിൽ ഡിജിറ്റലായി റിലീസ് ചെയ്ത ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'രാധേ'ക്ക് മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരാജയ ചിത്രങ്ങൾ തന്നെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതായി സൽമാൻ ഖാൻ പറഞ്ഞു.
പെരുന്നാൾ റിലീസായി തിയറ്ററുകളിൽ എത്താനിരുന്ന ചിത്രം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയായിരുന്നു. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
യുവതലമുറ തന്നെ ആവേശത്തോടെ പിന്തുടരുന്നതിനാൽ താൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ടെന്ന് സൽമാൻ ഖാൻ മാധ്യമപ്രവർത്തകരുമായ നടത്തിയ ഓൺലൈൻ അഭിമുഖത്തിൽ വ്യക്തമാക്കി. '14-15 വയസ്സിൽ ചെയ്ത കാര്യങ്ങൾ തന്നെയാണ് ഞാൻ ഇൗ 55-56 വയസ്സിലും ചെയ്ത് കൊണ്ടിരിക്കുന്നത്. ടൈഗർ ഷ്റോഫ്, വരുൺ ധവാൻ, രൺവീർ സിങ്, ആയുഷ് ശർമ എന്നീ യുവാക്കളുടെ കാലമാണ്, നമ്മൾ കഠിനാധ്വാനം ചെയ്തേ മതിയാകൂ'-സൽമാൻ പറഞ്ഞതായി ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്തു.
'ഏത് സിനിമയാണ് വിജയിക്കുക? ഏത് സിനിമയാണ് പരാജയപ്പെടുക? ആളുകൾ ഇത് ഒമ്പത് മണിമുതൽ അഞ്ച് മണി വരെയുള്ള ഒരു ജോലിയായാണ് കാണുന്നത്. എന്നാൽ ഞാൻ 24*7 ജോലിയായാണ് കണക്കാക്കുന്നത്. അങ്ങനെ തന്നെയാണ് ഞാൻ ചെയ്യുന്നതും. ഒരു പടം പരാജയപ്പെട്ടാൻ ഞാൻ കൂടുതൽ അധ്വാനിക്കും. നമ്മൾ എന്തിനെങ്കിലും വേണ്ടി അതികഠിനമായി അധ്വാനിച്ചാൽ ജനങ്ങൾ അതിന്‍റെ വില തിരിച്ചറിയും. അവർ അതിനെ അഭിനന്ദിക്കുകയും ചെയ്യും' -സൽമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.