സ്ത്രീകളുടെ അഡ്വെഞ്ചർ ഡ്രൈവിങ് 'സീറോ.8 '

 വ്യത്യസ്തമായ ഒരു സ്ത്രീപക്ഷ ചിത്രവുമായി ഷാഫി എസ്.എസ് ഹുസൈന്റെ സിറോ. 8. സംവിധായകനാണ് ചിത്രത്തിന്റെ തിരക്കഥ ഒരിക്കിയിരിക്കുന്നത്. ഷെഹ് നമൂവീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിന്നാലു മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും

സ്ത്രീകളുടെ കഥകൾ സിനിമയിലെ പ്രധാന വിഷയമാണ്. ഈ കഥകളെല്ലാം കുടുംബ കഥകൾ ആയിരിക്കും. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു സ്ത്രീപക്ഷ സിനിമ ഒരുങ്ങുന്നു. സിറോ. 8 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷാഫി എസ്.എസ്.ഹുസൈനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഷെഹ് നമൂവീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിന്നാലു മുതൽ തിരുവനന്തപുരത്ത് ആരംഭിക്കുന്നു

ഓഫ് റോഡ് ഡ്രൈവിങ്ങിൽ ആകൃഷ്ടരായ ഏതാനം പെൺകുട്ടികൾ അതിന്റെ ലൈസൻസിനായി നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ ചിത്രത്തിന്റെ പ്രേമയം. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആമസോൺ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തി ഏറെ ശ്രദ്ധയാകർഷിച്ച തേൾ എന്ന ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണിത്.

ബൈജു സന്തോഷും , ജാഫർ ഇടുക്കിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ അപർണ്ണാജയശ്രീ, റാന്ദനാ ജയമോദ്, എന്നിവർ നായികമാരായി എത്തുന്നു. നന്ദു, മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സാജൻ പള്ളുരുത്തി, ടോണി, അരിസ്റ്റോ സുരേഷ്. ജയകുമാർ (തട്ടീം മുട്ടീം) കലാഭവൻ ഹനീഫ്, സാജു കൊടിയൻ,, ജീജാ സുരേന്ദ്രൻ, ഷിബുലാബൻ സിനി ഗണേഷ്, പ്രജുഷ, കാഷ്മീരാ സുജീഷ്, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനീഷ് ചന്ദ്രയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഡെന്നിസ് ജോസഫ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - സോണി സുകുമാരൻ, എഡിറ്റിങ് - പ്രബുദ്ധ് ബി,കലാസംവിധാനം - മനു.എസ്.പാൽ. പ്രൊഡക്ഷൻ കൺട്രോളർ-എൻ.ആർ.ശിവൻ.

Tags:    
News Summary - Women's off Road Crazy Movie Zero. Eight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.