ഷാരൂഖ് ഖാൻ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ചത് വലിയ വാർത്ത പ്രധാന്യം നേടിയിരുന്നു. ക്ഷേത്രദർശനത്തിന് ശേഷമുളള നടന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടൻ ആമിർ ഖാൻ തന്റെ പുതിയ ഓഫീസിൽ കലശ പൂജ നടത്തിയിരുന്നു. ഇതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഇപ്പോഴിതാ താരങ്ങളെ വിമർശിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര എത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി. എല്ലാവർക്കും എല്ലാ ദൈവങ്ങളേയും ആരാധിക്കാം. എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്നാണ് മന്ത്രി പറയുന്നത്.
'സമൂഹം ഇപ്പോൾ ബോധവാന്മാരാണ്. ഇത് അവർ ഇപ്പോൾ മനസ്സിലാക്കിയാൽ നല്ലത്. എല്ലാവർക്കും അവരുടെ വിശ്വാസപ്രകാരം ആരാധിക്കാൻ അവകാശമുണ്ട്. ആർക്കും ഏത് ദൈവത്തെയും ആരാധിക്കാം, എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്. അത്രമാത്രം', മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
നേരത്തെ ആമിർ ഖാനും കിയാര അദ്വാനിയും ഒന്നിച്ചെത്തിയ ബാങ്കിന്റെ പരസ്യത്തെ വിമർശിച്ച് മിശ്ര എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.