പാ രഞ്ജിത് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'റൈറ്റർ' ട്രെയിലർ ശ്രദ്ധ നേടുന്നു. ഫ്രാങ്ക്ളിൻ ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയും ഇനിയയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രദീപ് കാളിരാജയാണ് ഛായാഗ്രഹണം.
ഡിസംബർ 24ന് തിയറ്ററുകളിലെത്തുന്ന 'റൈറ്റർ' ഒരു പൊലീസ് കഥയാണ് പറയുന്നത്. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കാനും സമൂഹത്തിൽ ഇപ്പോഴും അവശേഷിക്കുന്ന മനുഷ്യത്വത്തെ മുറുകെ പിടിക്കാനും പരമാവധി ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണിത്. സുബ്രമണി ശിവ, ദിലീപൻ, ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.