'കെജിഎഫ് 2'ന്‍റെ റിലീസ് ദിവസം പൊതുഅവധി വേണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്; വികാരം മനസ്സിലാക്കണമെന്നും അപേക്ഷ

വമ്പൻ ഹിറ്റ്​ ആയിരുന്ന 'കെജിഎഫി​'ന്‍റെ രണ്ടാം ഭാഗം റിലീസിന്​ ഒരുങ്ങു​േമ്പാൾ വിചിത്രമായൊരു ആവശ്യവുമായി രംഗത്തെത്തുകയാണ്​ ചിത്രത്തിലെ നായകനായ യാഷിന്‍റെ ആരാധകർ. 'കെജിഎഫ് 2' ജൂലൈ 16നാണ്​ തീയേറ്ററിൽ റിലീസ് ചെയ്യുന്നത്​. അന്ന്​ രാജ്യത്തിന്​ പൊതു അവധി വേണമെന്ന ആവശ്യവുമായിട്ടാണ്​ യാഷിന്‍റെ ആരാധകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുന്നത്​.

'യാഷിന്‍റെ കെജിഎഫ്​ 2 ജൂലൈ 16ന്​ റിലീസ് ചെയ്യുന്ന വിവരം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഒരുപാട്​ ആളുകളാണ്​ അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നത്​. അതുകൊണ്ട്​ സിനിമ റിലീസ്​ ചെയ്യുന്ന ദിവസം രാജ്യത്ത്​ പൊതു അവധി പ്രഖ്യാപിക്കണമെന്ന്​ അപേക്ഷിക്കുന്നു. ഞങ്ങളു​െട മാനസികാവസ്​ഥ മനസ്സിലാക്കാൻ ശ്രമിക്കണം. ഞങ്ങൾക്ക്​ അത്​ വെറും സിനിമയല്ല, വികാരമാണ്​' എന്നാണ്​ കത്തിന്‍റെ ഉള്ളടക്കം.

റോക്കിങ്​ സ്റ്റാർ യാഷ്​ ബോസ്​ ഫാൻസ്​ എന്ന പേരിലാണ്​ കത്ത്​ തയാറാക്കിയിരിക്കുന്നത്​. ​കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള കെജിഎഫിന്‍റെ ആദ്യഭാഗം 2018 ഡിസംബർ 21നാണ് പുറത്തിറങ്ങിയത്. രണ്ടാഴ്ച കൊണ്ടു തന്നെ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു. പ്രശാന്ത് നീൽ സംവിധാനം ചെയ്​ത ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്. ഹിറ്റ്മേക്കർ നിർമ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് നിർമ്മാണം.

രണ്ടാം ഭാഗത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. രണ്ടാം ഭാഗം കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

Tags:    
News Summary - Yash fans request to PM Modi-Declare KGF 2 release day a national holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.