ടൊവിനോ തോമസ് നായകനാകുന്ന ബേസിൽ ജോസഫ് ചിത്രം 'മിന്നൽ മുരളി' നാളെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാൻ പോവുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയായ 'മിന്നൽ മുരളി'യുടെ ടീസറുകളും ട്രെയിലറുമെല്ലാം വലിയ ഹിറ്റായി മാറിയിരുന്നു.
കഴിഞ്ഞ ദിവസം സൂപ്പര്‍ഹീറോ ടെസ്റ്റിന് എത്തുന്ന മിന്നല്‍ മുരളിയുടെ വിഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ സൂപ്പര്‍ഹീറോ ആകുന്നതിന് ഗുസ്തി താരം ദി ഗ്രേറ്റ് ഖാലിയുടെ ടെസ്റ്റില്‍ പങ്കെടുക്കുന്ന മിന്നല്‍ മുരളിയുടെ വീഡിയോ ആണ് പുറത്തുവിട്ടത്. ഇപ്പോള്‍ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ. ഇത്തവണ മിന്നലിന്‍റെ ശക്തി പരീക്ഷിക്കാനെത്തിയിരിക്കുന്നത് സാക്ഷാല്‍ യുവരാജ് സിംഗാണ്. മിന്നല്‍ മുരളി അടിക്കുന്ന ഓരോ സിക്സും കൊല്‍ക്കൊത്ത, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലാണ് വന്നുവീഴുന്നത്.
'ഗോദ'ക്ക് ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന 'മിന്നൽ മുരളി'യിൽ അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തുന്നത്. ഇടിമിന്നലേറ്റ് സൂപ്പർ ഹീറോ ആയി ജയ്സണിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡിസംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. മിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വീക്കെൻഡ് ബ്ലോക്ക്ബാസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.