കെ സച്ചിദാനന്ദെൻറ 'കോഴിപ്പങ്ക്' എന്ന കവിതയെ ആസ്പദമാക്കിയൊരുക്കിയ മ്യൂസിക് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. റൈറ്റിങ് കമ്പനിയുടെ ബാനറിൽ മുഹ്സിൻ പരാരി ആണ് 'കോഴിപ്പങ്ക്' നിർമ്മിച്ചിരിക്കുന്നത്. ശേഖർ സംഗീതം ചിട്ടപ്പെടുത്തി, ശ്രീനാഥ് ഭാസി പാടിയ കോഴിപ്പങ്കിന് ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നത് അഭിലാഷ് കുമാർ ആണ്. ഡാ തടിയാ, 22 ഫിമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് ആണ് അഭിലാഷ് കുമാർ.
തിരിക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയുടെ സംരംഭമായ ദ റൈറ്റിങ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ് ആണ് കോഴിപ്പങ്ക്. സലീം കുമാർ, ഇന്ദ്രൻസ് എന്നീ സിനിമാതാരങ്ങളോടൊന്നിച്ച് ശേഖർ തന്നെ സംഗീതം ചിട്ടപ്പെടുത്തുന്ന രണ്ട് പ്രൊജക്റ്റുകളാണ് അടുത്തതായി യൂട്യൂബിൽ റൈറ്റിങ് കമ്പനി അവതരിപ്പിക്കാനിരിക്കുന്നത്.
പ്രാഥമികമായ തിരക്കഥകൾ ഉൽപാദിപ്പിക്കുന്നതിലും അതിനെ അനുയോജ്യമായ പ്ലാറ്റ്ഫോമുകളിൽ എത്തിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തുന്ന ഒരു സംരംഭമായിരിക്കും റൈറ്റിങ് കമ്പനി. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് പുറമെ ചലചിത്ര വ്യവസായത്തിെൻറയും എഴുത്തിെൻറയും എല്ലാ സാധ്യതകളിലും സംഭാവനകൾ അർപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വിശ്വപ്രസിദ്ധിയുള്ള കവിയായ സച്ചിദാനന്ദെൻറ 'കോഴിപ്പങ്ക്' ജനപ്രിയ സംസ്കാരത്തിൽ അവതരിപ്പിക്കുക എന്നത് റൈറ്റിങ് കമ്പനിയുടെ ഒരു ലോഞ്ചിങ് പ്രൊജക്റ്റ് എന്ന നിലക്കാണ് കാണുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.