K S Chithra

കെ.എസ്​. ചിത്രക്ക്​ ‘ശ്രീനരസിംഹ കീർത്തി’ പുരസ്കാരം

ചാലക്കുടി: മേലൂർ വിഷ്ണുപുരം നരസിംഹമൂർത്തി ക്ഷേത്രം ട്രസ്റ്റിന്റെ നാലാമത്തെ ‘ശ്രീനരസിംഹ കീർത്തി’ പുരസ്കാരത്തിന്​ ഗായിക കെ.എസ്. ചിത്രയെ തെരഞ്ഞെടുത്തു. 2017 മുതൽ നൽകി വരുന്നതാണ് അര ലക്ഷം രൂപയും പൊന്നാടയും ശില്പവും അടങ്ങുന്ന പുരസ്കാരം.

വിഷ്ണുപുരം മഹാക്ഷേത്രത്തിലെ പ്രതിഷ്ഠദിനത്തോടും നവഗ്രഹ പ്രതിഷ്ഠ ഘോഷങ്ങളോടും അനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ നടത്തുന്ന സമാദരണ സന്ധ്യയിൽ ബുധനാഴ്ച വൈകുന്നേരം ഏഴിന്​ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി പുരസ്കാരം സമ്മാനിക്കും. തുടർന്ന്​ ഭജനസന്ധ്യയുണ്ട്​.

24ന് രാവിലെ ഒമ്പതിനും 9.30നും മധ്യേ നവഗ്രഹ പ്രതിഷ്ഠ നടക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ലെനീഷ് ആനേലി, പ്രോഗ്രാം കൺവീനർ കെ.ജി. ഹരിദാസ്, രതീഷ് കൊളക്കാട്ടിൽ, മുരളി കുട്ടപ്പൻ നാനാട്ടിൽ, സുരേഷ് കുമാർ എട്ടുവീട്ടിൽ എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - K.S. Chithra get 'Sri Narasimha Keerthi' award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.