വന്യതയുടെ താളവുമായി 'റൈഫിൾ ക്ലബ്ബി'ലെ 'നായാട്ട് പ്രാർഥന' ഗാനം പുറത്തിറങ്ങി

പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ കാഴ്ച നിറച്ച 'റൈഫിൾ ക്ലബ്ബ്' സിനിമയിലെ 'നായാട്ട് പ്രാർഥന' എന്ന ഗാനം പുറത്തിറങ്ങി. തീർത്തും വന്യമായ താളവും വരികളും ആലാപനവുമായാണ് 'ചാവുകടലേ...കുരുതി കളമേ...' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് റെക്സ് വിജയൻ ഈണം നൽകിയിരിക്കുന്ന ഗാനം റെക്സ് വിജയനും നേഹ എസ് നായരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രം തിയറ്ററുകളിൽ വിജയകരമായ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നൂറിലധികം സ്ക്രീനുകളിൽ ഇപ്പോഴും ചിത്രം പ്രദർശനം തുടരുകയാണ്.

ശ്രീ ഗോകുലം മൂവീസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം. ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്‍റിക് ഹീറോ ഷാജഹാൻ എത്തുന്നതും തുടർന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമൊക്കെയായി സംഭവബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റൈഫിൾ ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായ്മയുടെയും ചെറുത്തുനിൽപ്പിന്‍റേയുമൊക്കെ കഥ പറയുന്ന സിനിമയിൽ സൗഹൃദം, സാഹോദര്യം അതൊക്കെ പ്രേക്ഷകർക്കും ആത്മാവിൽ തൊടും വിധത്തിൽ അനുഭവവേദ്യമാവുന്ന രീതിയിലാണ് മേക്കിങ്.. വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദർശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രം ബോക്സോഫീസിൽ വൻ ബുക്കിംഗുമായാണ് കുതിപ്പ് തുടരുന്നത്. റെട്രോ സ്റ്റൈൽ രീതിയിലാണ് ആഷിഖ് അബു റൈഫിൾ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്‍റെ സിനിമോട്ടോഗ്രാഫി. റെക്സ് വിജയന്‍റെ മ്യൂസിക്കും വി സാജന്‍റെ എഡിറ്റിംഗും സിനിമയുടെ ഹൈലൈറ്റാണ്.

ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തീപാറുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.


Full View


Tags:    
News Summary - Rifle Club movie song Nayattu Prarthana viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.