കനലുകളിൽ കാൽ വെച്ചും കനവുകളാൽ കരുത്താർജ്ജിച്ചും മുന്നോട്ടു പോകുന്ന പെൺമനസ്സിന്റെ ഉൾക്കരുത്തും മൃദുലതയും ഒരുപോലെ പ്രകടിപ്പിക്കുന്ന 'പെൺകനവുകൾ തേടി' എന്ന മ്യൂസിക് ആൽബം വനിതാ ദിനത്തിൽ വൈകീട്ട് ആറിന് പുറത്തിറക്കും. വ്യത്യസ്ത മേഖലകളിലുള്ള ഏഴു വനിതാ ഗായികമാർ പാടുന്ന മ്യൂസിക് ആൽബത്തിന് വരികൾ എഴുതി സംവിധാനം ചെയ്തത് ഷിൻസി നോബിൾ ആണ്. യുവ സംഗീത സംവിധായകൻ സജീവ് സ്റ്റാൻലിയാണ് സംഗീതമൊരുക്കിയത്.
ക്ലബ് ഹൗസിലെ 'പാതിരാപ്പാട്ടുകൾ' എന്ന ചാറ്റ് റൂമിൽ നിന്നുടലെടുത്തു കൂട്ടായ്മയിലാണ് ആൽബം ഒരുങ്ങിയത്. 'കാണാതെ' എന്ന ഗാനം ഷിൻസി നോബിൾ രചിച്ച്, സജീവ് സ്റ്റാൻലി സംഗീതം നൽകിയതാണ്. ഷിൻസി നോബിൾ രചിച്ച്, പ്രശസ്ത ഗായകൻ ശ്രീനിവാസ് സംഗീതം നൽകി ആലപിച്ച 'ദൂരെയേതോ' എന്ന ഗാനമാണ് രണ്ടാമത്. ഇന്ന് പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനം രാധിക രുദ്ര, ലീതി ഹരിലാൽ, റസീന റാസി, ഹഫ്‌സത് അബ്ദുസലാം, വിനയ വിജയൻ, ഹാദിയ സക്കറിയ, ലിനു ജോബ് ഗൗരവ് എന്നിവരാണ് ആലപിക്കുന്നത്.
സിനിമാ താരങ്ങളായ ഷീലു അബ്രഹാം, പൗളി വിൽസൺ എന്നിവർ മുഖ്യാതിഥികളാകും. രാത്രി 9.30ന് ക്ലബ് ഹൗസിലെ പാതിരാപ്പാട്ടുകൾ ക്ലബിൽ വിശിഷ്ട വ്യക്തികളുടെ ശബ്ദസാന്നിധ്യത്തിൽ ആഘോഷ രാവ് സംഘടിപ്പിക്കുന്നുണ്ട്. സിനിമാ താരങ്ങളായ മാലാ പാർവ്വതി, നാദിയ മൊയ്തു, ആശിഷ് വിദ്യാർഥി, സംഗീതജ്ഞരായ ശ്രീനിവാസ്, പാലക്കാട് ശ്രീറാം, വീത് രാഗ്, ഛായാഗ്രാഹകൻ പി. സുകുമാർ, സംരംഭക ലക്ഷ്മീ മേനോൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.