സീസണിലെ ആദ്യ മഞ്ഞുവീഴ്ചയിൽ പുതഞ്ഞ് ഹിമാചൽ; ചിത്രങ്ങൾ കാണാം

ഷിംല: ഹിമാചൽ പ്രദേശ് ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചക്ക് സാക്ഷ്യം വഹിച്ചപ്പോൾ കുറഞ്ഞത് 87 റോഡുകളെങ്കിലും അടച്ചു. മണാലിയിലെ റോഹ്താങ് പാസിനടുത്തുള്ള അതാരി-ലേ നാഷണൽ ഹൈവേ 3 ഉൾപ്പെടെ അടച്ചതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍റർ അറിയിച്ചു.

 ഷിംലയിലെ 58 റോഡുകൾ, തുടർന്ന് കിന്നൗറിൽ 17, കംഗ്രയിൽ ആറ്, ലാഹൗളിലും സ്പിതിയിലും രണ്ട്, കുളു, ചമ്പ ജില്ലകളിൽ ഒന്ന് വീതം അടച്ചു. 457 ട്രാൻസ്‌ഫോർമറുകൾ തകരാറിലായതിനാൽ ഹിമാചലിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായതായി സെന്‍റർ അറിയിച്ചു.

പത്താഴ്ചത്തെ വരണ്ട കാലാവസ്ഥയെ തകർത്ത് മഞ്ഞുവീഴ്ചയെത്തിയത് ആപ്പിൾ കർഷക​രെയും ഹോട്ടലുടമകളെയും സന്തോഷിപ്പിച്ചു. ഷിംലയിൽ 2.5 സെന്‍റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായി. ദി റിഡ്ജ്, മാൾ റോഡ്, ജാഖൂ പീക്ക് തുടങ്ങിയ പ്രദേശങ്ങൾ നേരിയ മഞ്ഞു പുതപ്പിൽ മൂടപ്പെട്ടു. മണാലി, കസൗലി, ചയിൽ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഉയർന്ന പ്രദേശങ്ങളും പർവതപാതകളും മഞ്ഞുമൂടിയതിനാൽ കുറഞ്ഞ താപനില നാല് മുതൽ ആറ് ഡിഗ്രി വരെ കുറയാൻ കാരണമായി. ഉയർന്ന ഉയരത്തിലുള്ള ആദിവാസി മേഖലകളിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം മുതൽ മഞ്ഞുവീഴ്ചയെത്തുടർന്ന് ലാഹൗളിൽ 490 വാഹനങ്ങളിലായി കുടുങ്ങിയ 800ഓളം പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മഞ്ഞും വഴുക്കലും ഷിംല മേഖലയിലെ നിരവധി റോഡുകളിൽ വാഹന ഗതാഗതത്തെ തടസ്സപ്പെടുത്തി.

ലാഹൗളിലെ മഞ്ഞുമൂടിയ റോഡിലാണ് അപകടം. പ്രതികൂല കാലാവസ്ഥ ഉണ്ടായിരുന്നിട്ടും പരീക്ഷകൾ നടക്കുന്നതിനാൽ ഷിംലയിലെ സ്കൂളുകൾ തുറന്നിരുന്നു. അവശ്യസാധനങ്ങളുടെ വിതരണത്തെയും ബാധിച്ചില്ല.

കോക്സറിൽ 6.7 സെന്‍റീമീറ്റർ മഞ്ഞും, ഖദ്രാലയിൽ 5 സെന്‍റീമീറ്ററും, സംഗ്ലയിൽ 3.6 സെന്‍റീമീറ്ററും, കീലോംഗിൽ 3 സെന്‍റീമീറ്ററും, നിച്ചാർ, ഷിംല എന്നിവിടങ്ങളിൽ 2.5 സെന്‍റീമീറ്ററും മഞ്ഞുവീഴ്ച രേഖപ്പെടുത്തി.

Tags:    
News Summary - Himachal Pradesh receives season's first snowfall, 87 roads closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.