അമ്മക്കടുവയുടെ കടി പാളി; മൂന്ന് കടുവക്കുട്ടികൾ ചത്തു

സിലിഗുരി: പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ‘ബംഗാൾ സഫാരി’യിൽ അമ്മക്കടുവ അബദ്ധത്തിൽ കഴുത്തിൽ കടിച്ചതിനെ തുടർന്ന് മൂന്ന് കടുവക്കുട്ടികൾ ചത്തു. കഴിഞ്ഞയാഴ്ച ‘റിക്ക’ എന്ന കടുവക്ക് ജനിച്ച കുഞ്ഞുങ്ങളെ രാത്രി ഷെൽട്ടർ വളപ്പിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പല്ല് ശ്വാസനാളത്തിൽ തുളച്ചുകയറിയാണ് അപകടമെന്ന് പശ്ചിമ ബംഗാൾ മൃഗശാല അതോറിറ്റി സെക്രട്ടറി സൗരവ് ചൗധരി പറഞ്ഞു.

വ്യാഴാഴ്ച രാത്രി രണ്ട് കുഞ്ഞുങ്ങൾ തൽക്ഷണം ജീവനറ്റപ്പോൾ മറ്റൊന്ന് വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. സംഭവത്തെത്തുടർന്ന് വിഷാദത്തിലാണ് അമ്മക്കടുവ. കുട്ടികളുടെ കഴുത്തിലെ തെറ്റായ സ്ഥലത്ത് കടുവ കടിച്ചുപോയതാണ്. ഭാവിയിൽ കൂടുതൽ മുൻകരുതലുകൾ എടുക്കുമെന്നും ചൗധരി കൂട്ടിച്ചേർത്തു.

Tags:    
News Summary - Three tiger cubs die in Siliguri's Bengal Safari after mother accidentally bites on neck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.