കുവൈത്ത് സിറ്റി: ശൈത്യകാല തണുപ്പിൽ പ്രകൃതിഭംഗി ആസ്വദിച്ച് കുറച്ചു സമയം കഴിയാൻ ആഗ്രഹമുണ്ടോ, എങ്കിൽ ജഹ്റ നേച്ചർ റിസർവിൽ ചെലവഴിക്കാം. കുവൈത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയായ ജഹ്റ നേച്ചർ റിസർവ് ശൈത്യകാലത്ത് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. ഇനി ശൈത്യകാലം കഴിയുന്നതുവരെ ഇവിടം സന്ദർശിക്കാം.
പരിസ്ഥിതി പൊതു അതോറിറ്റിയുടെ @epa_kw എന്ന സൈറ്റുവഴി ടിക്കറ്റ് ബുക്ക് ചെയ്താണ് ജഹ്റ നേച്ചർ റിസർവിലെത്തേണ്ടത്. സഹൽ ആപ് വഴിയും ബുക്ക് ചെയ്യാം. അഞ്ച് ആളുകൾ വരെയുള്ള ഒരു ഗ്രൂപ്പിന് 10 ദീനാർ ആണ് ഫീസ്. റിസർവിൽ മൂന്ന് നിരീക്ഷണ ഔട്ട്പോസ്റ്റുകളുണ്ട്. സന്ദർശനം ബുക്ക് ചെയ്യുമ്പോൾ ഒരെണ്ണം തിരഞ്ഞെടുക്കണം. ഓരോ സന്ദർശനവും ഒന്നര മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രദേശം റിസർവ് ആയതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളുണ്ട്. ആളുകളെ സ്വന്തമായി അലഞ്ഞുതിരിയാൻ അനുവദിക്കില്ല. തിരഞ്ഞെടുത്ത ഏരിയകളിലേക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.
കുവൈത്തിന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് 19 കിലോമീറ്റര്‍ ചുറ്റളവിലാണ് അപൂര്‍വയിനം പക്ഷികളുടെയും ജീവ വര്‍ഗങ്ങളുടെയും ആവാസ കേന്ദ്രമായ ജഹ്റ റിസര്‍വ്. തീർഥാടന പക്ഷികളുടെ പ്രധാന കേന്ദ്രവുമാണ് ജഹ്റ.
വിവിധയിനം അപൂര്‍വ സസ്യങ്ങളും മനോഹരമായ ശുദ്ധജല തടാകവും ഉള്‍ക്കൊള്ളുന്നതാണ് പ്രദേശം. നഗരത്തിന്റെ അന്തരീക്ഷത്തിൽനിന്ന് ഒഴിഞ്ഞ് സസ്യങ്ങളുടെയും ശുദ്ധ ജലത്തിന്റെയും പക്ഷികളുടെയും സാന്നിധ്യത്തിൽ കഴിയാൻ നിരവധി പേർ ഇവിടം തിരഞ്ഞെടുക്കാറുണ്ട്. പക്ഷി നിരീക്ഷകരുടെയും ഫോട്ടോഗ്രാഫർമാരുടെയും പ്രധാന ഇടവുമാണിത്.
ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കൺസര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എന്‍) ഗ്രീൻ ലിസ്റ്റിൽ ജഹ്റ നാച്വറല്‍ റിസര്‍വ് ഇടം പിടിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിനിടയിലും ജഹ്റയിലെ പ്രകൃതിയെ പച്ചപ്പണിയിച്ച് നിലനിർത്തിയതിന്റെ പേരിലായിരുന്നു ഈ അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.