ആ നോട്ടുകൾ വ്യാജമല്ല; പച്ച വരകളുള്ള 500 രൂപ നോട്ട് വ്യാജമെന്ന പ്രചരണത്തിലെ വസ്തുത ഇതാണ്

ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളിൽ വ്യക്തത വരുത്തി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. 500 രൂപ നോട്ടിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിച്ചത്. പുതിയ 500 രൂപ നോട്ടായിരുന്നു കഥയിലെ വില്ലൻ.

ആർ.ബി.ഐ ഗവര്‍ണറുടെ ഒപ്പിനുപകരം, ഗാന്ധിജിയുടെ ചിത്രത്തിനുസമീപം പച്ച വരകളുള്ള 500 രൂപ കറന്‍സി നോട്ടുകള്‍ വ്യാജമാണെന്നാണ് പ്രചരിച്ചത്. എന്നാൽ ഗാന്ധിജിയുടെ ചിത്രത്തിന് അടുത്ത് പച്ച വരകൾ അഥവാ സ്ട്രിപ്പുകൾ ഉള്ളതും റിസേർവ് ബാങ്കിന്റെ ഒപ്പിനു സമീപം പച്ച സ്ട്രിപ് ഉള്ളതുമായ എല്ലാ നോട്ടുകളും സാധുവാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.

യഥാർഥ കറൻസിയും വ്യാജ കറൻസിയും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കുന്ന വിവരണങ്ങളും ആർ.ബി.ഐ പുറത്തിറക്കിയിട്ടുണ്ട്. പുതിയ മഹാത്മാഗാന്ധി സീരീസിലെ 500 രൂപാ നോട്ടുകളിൽ ആർ.ബി.ഐ ഗവർണറുടെ ഒപ്പ് ഉണ്ടെന്നും രാജ്യത്തെ സാംസ്കാരിക പൈതൃകമായ ചെങ്കോട്ടയുടെ ചിത്രം നോട്ടിന്റെ മറുവശത്തുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ചാരനിറത്തിലുള്ളതാണ് നോട്ട്. നോട്ടിൽ മറ്റ് ഡിസൈനുകളും ജിയോമെട്രിക് പാറ്റേണുകളും ഉണ്ട്.

പുതിയ 500 രൂപാ നോട്ടിന്റെ പ്രത്യേകതകൾ

ദേവനാഗ്രി ലിപിയിൽ 500 എന്ന് എഴുതിയിട്ടുണ്ടാകും

നോട്ടിനു നടുവിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം ഉണ്ടാകും.

ചെറിയ അക്ഷരങ്ങളിൽ 'ഭാരത്', എന്ന് ഹിന്ദിയിലും 'ഇന്ത്യ' എന്ന് ഇം​ഗ്ലീഷിലും എഴുതിയിട്ടുണ്ടാകും

നോട്ട് ചെരിച്ചാൽ ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയിലേക്ക് മാറും.

മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന്റെ വലതുവശത്ത് ഗ്യാരന്റി ക്ലോസ്, ഗവർണറുടെ ഒപ്പ്, ആർബിഐ ചിഹ്നം എന്നിവ കാണാം

മഹാത്മാഗാന്ധിയുടെ ഛായാചിത്രവും 500 എന്നെഴുതിയ ഇലക്‌ട്രോടൈപ്പ് വാട്ടർമാർക്കും ഉണ്ടാകും

മുകളില്‍ ഇടതുവശത്തും താഴെ വലതു വശത്തും ആരോഹണ ക്രമത്തിൽ നമ്പര്‍ പാനല്‍ ഉണ്ടാകും

താഴെ വലതുവശത്ത് പച്ചയിൽ നിന്ന് നീല നിറത്തിലേക്ക് മാറുന്ന രീതിയിൽ 500 എന്ന് എഴുതിയിട്ടുണ്ടാകും

വലതുവശത്ത് അശോകസ്തംഭത്തിന്റെ ചിഹ്നം ഉണ്ടാകും

നോട്ടിന്റെ പിറകു വശത്തുള്ള ഫീച്ചറുകൾ

ഇടതുവശത്ത് നോട്ട് അച്ചടിച്ച വർഷം ഉണ്ടാകും

മുദ്രാവാക്യത്തോടുകൂടിയ സ്വച്ഛ് ഭാരത് ലോഗോ ഉണ്ടാകും

ഭാഷാ പാനൽ ഉണ്ടാകും

ചെങ്കോട്ടയുടെ ചിത്രം ഉണ്ടാകും

ദേവനാഗ്രിയിൽ 500 എന്നെഴുതിയിട്ടുണ്ടാകും

കറൻസി നോട്ടുകൾ നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമാണെന്ന് ഉറപ്പാക്കാൻ ഓരോ പാദത്തിലും നോട്ട് സോർട്ടിങ് മെഷീനുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യഥർഥ നോട്ടുകൾ കണ്ടെത്തുന്നതിന് ആർ.ബി.ഐ 11 മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. നോട്ട് സോർട്ടിങ് മെഷീനുകൾക്ക് പകരം നോട്ട് ഫിറ്റ് സോർട്ടിങ് മെഷീനുകൾ ഉപയോഗിക്കാനും ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

Tags:    
News Summary - Fake or real: Here is how to check if your ₹500 note is genuine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.