'പാകിസ്താൻ സിന്ദാബാദ്' വിളിച്ച് ബംഗാളിൽ റോഹിങ്ക്യകൾ റാലി നടത്തിയോ ? വിദ്വേഷ പ്രചാരണത്തിന്‍റെ യാഥാർത്ഥ്യം ഇതാണ്

'പാകിസ്താൻ സിന്ദാബാദ്' വിളിച്ചുകൊണ്ട് ഒരുകൂട്ടം ആളുകൾ പ്രകടനം നടത്തുന്നുവെന്ന് കാണിച്ച് വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇക്കഴിഞ്ഞയാഴ്ച വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്.

ബംഗാളിലെ തെരഞ്ഞെടുപ്പിൽ റോഹിങ്ക്യൻ വിഭാഗക്കാർ വിജയിച്ചുവെന്നും ഇവർ പാകിസ്താന് നന്ദിപറഞ്ഞുകൊണ്ട് പ്രകടനം നടത്തുകയാണെന്നുമായിരുന്നു സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ അങ്ങനെയൊരു റാലിയോ മുദ്രാവാക്യം വിളിയോ ബംഗാളിൽ നടന്നിട്ടില്ലെന്നതാണ് വാസ്തവം.




 


യു.പിയിലെ ബറൈച് ജില്ലയിൽ നിന്നുള്ള ഒരു പ്രകടനമാണ് ബംഗാളിലേതാക്കി വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചത്. യഥാർത്ഥത്തിലുള്ള പ്രകടനത്തിൽ 'പാകിസ്താൻ സിന്ദാബാദ്' എന്ന് വിളിക്കുന്നില്ല. 'ഹാജി സാഹെബ് സിന്ദാബാദ്' എന്നാണ് വിളിക്കുന്നത്. ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ഹാജി അബ്ദുൽ കലീമിനെ അനുമോദിച്ചുള്ള പ്രകടനമായിരുന്നു അത്.

'ദ ക്വിന്റ്' നടത്തിയ ഫാക്ട് ചെക്കിലാണ് യു.പി യിൽ നിന്നുള്ളതാണ് പ്രകടനമെന്ന് കണ്ടെത്തിയത്. പ്രകടനം നടക്കുന്ന റോഡരികിലെ തുണിക്കട യു.പിയിലെ കടയാണെന്നും, കടന്നുപോകുന്ന ബൈക്കിന്റെ നമ്പർ യു.പിയിലേതാണെന്നും ഇവർ കണ്ടെത്തി.




 


പാക് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന പ്രചാരണം ഉയർന്നതോടെ യാഥാർഥ്യം വ്യക്തമാക്കി ബറൈച് പൊലീസ് പ്രസ്താവനയും ഇറക്കിയിരുന്നു. 



 


Tags:    
News Summary - No, ‘Pak Zindabad’ Slogans Weren’t Raised by ‘Rohingyas’ in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.