രാവിലെ മുതൽ വീട്ടമ്മമാർ ചിന്തിച്ചു കൂട്ടുന്ന ഒന്നാണ് ഭക്ഷണം. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനു അത്താഴത്തിനും എന്തുണ്ടാക്കും എന്നൊക്കെ. ചിക്കനിലും മട്ടനിലും എല്ലാം വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മൾ പൊതുവെ. അതിഥികൾക്ക് വിളമ്പി കൊടുക്കാവുന്ന നല്ലൊരു ചിക്കൻ റെസിപ്പി ആണിത്. അധികം മസാലപ്പൊടികൾ ഒന്നും ചേർക്കാതെ തന്നെ ഉണ്ടാക്കാൻ പറ്റിയ രുചികരമായൊരു ഐറ്റം. ഇത് മട്ടനിലും ബീഫിലും എല്ലാം നമുക്ക് ചെയ്തെടുക്കാം. റൊട്ടിയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും നെയ്‌ച്ചോറിന്‍റെ കൂടെയുമെല്ലാം കഴിക്കാൻ പറ്റിയ അടിപൊളി സൈഡ് ഡിഷ്.
സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഈ അരപ്പു ചേർക്കുക. ശേഷം തൈര്, ഫ്രഷ് ക്രീം, കുരുമുളകു പൊടി, ഗരം മസാല, കസൂരി മേത്തി എന്നിവയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരുമണിക്കൂർ മസാല തേച്ചു വെക്കണം.
കുറച്ചു ചാർകോൾ സ്‌മോക്ക് കൊടുത്തു അടച്ചു വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുത്തു അതിലേക്ക് ബാക്കി മസാലയും ഒഴിച്ച് വേണെമെങ്കിൽ കുറച്ചു വെള്ളവും ഒഴിച്ച് അടച്ചു വെച്ച് 10 മിനിട്ടു വേവിച്ചെടുക്കുക.അടിപൊളി രുചിയുള്ള അഫ്‌ഗാനി ചിക്കൻ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.